യു.കെ.വാര്‍ത്തകള്‍

യുകെയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ്; തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി 5 പേരെ പിടികൂടി

യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പോലീസ് റെയ്ഡില്‍ അഞ്ച് പുരുഷന്‍മാരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നാല് പേര്‍ ഇറാന്‍കാരാണ്. 29 വയസ്സുകാരായ രണ്ട് പേരെ സ്വിന്‍ഡണ്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. 46-കാരനെ വെസ്റ്റ് ലണ്ടനില്‍ നിന്നും, 40-കാരനെ റോച്ച്‌ഡേലില്‍ നിന്നും അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

പിടിയിലായ അഞ്ചാമനെ മാഞ്ചസ്റ്റര്‍ മേഖലയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. നാല് പേര്‍ ഇറാനികളാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ച് പേര്‍ക്കും എതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരുക്കം കൂട്ടുകയായിരുന്നുവെന്നാണ് വിവരം.

മെറ്റ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവര്‍ എന്ത് തരം അക്രമത്തിനാണ് ശ്രമിച്ചത്, ഉദ്ദേശം എന്തായിരുന്നു തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും കമ്മാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടോയെന്നും തിരിച്ചറിയാനുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും, ഏതെങ്കിലും സംശയകരമായ വിഷയം കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് നിര്‍ദ്ദേശം. പ്രാദേശിക പോലീസ് വിഭാഗങ്ങളുടെ കൂടി പിന്തുണയോടെയാണ് റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്. എത്രത്തോളം ഗുരുതരമായ അക്രമങ്ങള്‍ക്കാണ് ഭീകരര്‍ ഒരുക്കം നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions