യു.കെ.വാര്‍ത്തകള്‍

മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും കൗണ്‍സിലിലേക്ക് അഭിമാന വിജയം


യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും വിജയം. എറണാകുളം എളമക്കര സ്വദേശിയായ അഡ്വ. ദിലീപ് കുമാര്‍ ആണ് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലിലെ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡില്‍ നിന്നും ഇത്തവണ കൗണ്‍സിലര്‍ ആയി വിജയിച്ചത്. 2021ല്‍ ഇതേ കൗണ്‍സിലിലെ സെന്റ് ഡേവിഡ്സ് വാര്‍ഡില്‍ നിന്നായിരുന്നു ആദ്യ വിജയം.

മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡിലെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളായാണ് വിജയം. വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികളാണ്. 555 വോട്ടുകളാണ് ദിലീപ് കുമാര്‍ നേടിയത്. ഒന്നാമത് വിജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി 625 വോട്ട് നേടിയപ്പോള്‍ 555 വോട്ടുമായി ദിലീപ് കുമാര്‍ മികച്ച പ്രകടനമാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാഴ്ച വെച്ചത്.

പാരിഷ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും നാട്ടിലെ പോലെ വീടുകള്‍ കയറി ഇറങ്ങി നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചാണ് ദിലീപ് കുമാര്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. അതിനാലാണ് കൂടുതല്‍ വോട്ടുകള്‍ നേടാനായതും വാര്‍ഡ് മാറി മത്സരിച്ചിട്ടും പാരിഷ് കൗണ്‍സിലില്‍ ജയിക്കാന്‍ ആയതും. കണ്‍സര്‍വേറ്റീവ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയിക്കുന്ന റിഫോം യുകെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നോര്‍ത്താംപ്ടണ്‍ഷയറില്‍ ലേബര്‍ വോട്ടുകളിലാണ് വിള്ളല്‍ ഉണ്ടാക്കിയത്.

76 കൗണ്‍സിലര്‍മാരുള്ള നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്ടി കൗണ്‍സിലില്‍ റിഫോം യുകെ - 42, കണ്‍സര്‍വേറ്റീവ് - 17, ലേബര്‍ പാര്‍ട്ടി - 9, ലിബറല്‍ ഡെമോക്രാറ്റിക്ക് - 6, ഇന്‍ഡിപെന്റ്സ് - 2 എന്നീ നിലയിലാണ് സീറ്റുകള്‍ നേടിയത്. കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലില്‍ ദിലീപ് കുമാര്‍ അംഗമായുള്ള ലേബര്‍ പാര്‍ട്ടി തന്നെ ഭരണം നിയന്ത്രിച്ചേക്കും. ലേബര്‍ പാര്‍ട്ടി - 8, കണ്‍സര്‍വേറ്റീവ് - 6, ഗ്രീന്‍ പാര്‍ട്ടി - 1, ലിബറല്‍ ഡെമോക്രാറ്റിക്ക് - 1 എന്നിങ്ങനെയാണ് കക്ഷിനില.

2009ല്‍ യുകെയില്‍ എത്തിയ ദിലീപ് കുമാര്‍ 2012ലാണ് ലേബര്‍ പാര്‍ട്ടി അംഗമാകുന്നത്. നിലവില്‍ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം എബിഎസ് ലോയേഴ്സ് ലിമിറ്റഡിലാണ് സോളിസിറ്ററായി പ്രവര്‍ത്തിക്കുന്നത്. എന്‍എച്ച്എസില്‍ നഴ്സായ നിവിയാണ് ഭാര്യ. നിവേക്, ദേവക് എന്നിവരാണ് മക്കള്‍.

  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions