നാട്ടുവാര്‍ത്തകള്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയം; പുലിവാല് പിടിച്ച് ലേബര്‍ കാബിനറ്റ് മന്ത്രി

ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ്: എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്.

എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്‌ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയത്.

ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള ചാനല്‍ 4 ഡോക്യുമെന്ററിയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ഇനി ഇതെല്ലാം പറഞ്ഞ് കുഴലൂത്ത് നടത്തണമല്ലോ' എന്ന് ഹൗസ് ഓഫ് കോമണ്‍സ് നേതാവ് ലൂസി പവല്‍ മറുപടി നല്‍കിയത്. ഈ വാക്കുകള്‍ക്ക് എതിരെ റിഫോം യുകെയും, അതിജീവിതരും രംഗത്ത് വന്നതോടെ ലേബര്‍ പാര്‍ട്ടി പ്രതിസന്ധിയിലായി.

ഈ ഘട്ടത്തിലാണ് കുട്ടികള്‍ക്ക് എതിരാ ഗ്രൂമിംഗ് സംഘങ്ങളുടെ ലൈംഗിക ചൂഷണം ഗുരുതരമായി തന്നെയാണ് കാണുന്നതെന്ന് ലേബര്‍ മന്ത്രി വിശദീകരണവുമായി എത്തിയത്. ഇത് വ്യക്തമാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതിനെയാണ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ഈ വിഷയത്തെയല്ല. മണ്ഡലത്തിലെ എംപിയെന്ന നിലയില്‍ നിരവധി ഭീകരമായ കേസുകള്‍ കണ്ടിട്ടുണ്ട്, പവല്‍ വിശദീകരിച്ചു. ചര്‍ച്ചയുടെ ചൂടില്‍ ഇത്തരത്തില്‍ കൈവിട്ട് പറഞ്ഞ് പോയതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രതികരിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions