യു.കെ.വാര്‍ത്തകള്‍

ഫാമിലി വിസ നിയന്ത്രണം: യു കെയിലെ കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഫാമിലി വിസയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ യുകെയില്‍ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലാണ്. യുകെയിലേക്ക് കെയര്‍വര്‍ക്കര്‍മാരുടെ വരവ് കുറഞ്ഞു. പങ്കാളിയേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ജോലി തേടുകയാണ് പലരും. ജീവനക്കാരില്ലാത്തതിനാല്‍ കെയര്‍ ഹോം പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഫാമിലി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത്.

2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ നിയമം നിലവില്‍ വന്ന് 2025 മാര്‍ച്ച് വരെയുള്ള കണക്കില്‍ അതു വെറും 26,000 പേരും. പല കെയര്‍ ഹോമുകളും നിലനില്‍പ്പ് ഭീഷണിയിലാണ്. ഇംഗ്ലണ്ടിലാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തോളം ഒഴിവുകളാണ്. വിദേശ റിക്രൂട്ട്‌മെന്റ് നയം മൂലം കടുത്ത പ്രതിസന്ധിയാണ് കെയര്‍ ഹേുമുകളിലുള്ളത്.

വര്‍ഷം 25,000 പൗണ്ടിലധികം വരുമാനമുള്ള വിദേശ ജോലിക്കാര്‍ക്ക് മാത്രമേ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു ലേബറിന്റെ പുതിയ നിയമം.

നിയമ മാറ്റം ബ്രിട്ടന് പ്രതിസന്ധിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നതോടെ നിയമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. അതുകൊണ്ടു തന്നെ, കെയര്‍ഹോമുകളുടേയും എന്‍എച്ച്എസിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ വഴികള്‍ തേടിയേക്കും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions