സിനിമ

യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാജ്യത്തിന് അഭിമാനം..; പ്രശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

രാഷ്ട്രം ആശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചെന്ന് നടന്‍ മമ്മൂട്ടി. പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് താരങ്ങളും.

'നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്' എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയാണ് മോഹന്‍ലാല്‍ സൈന്യത്തിന് പിന്തണയുമായി എത്തിയിരിക്കുന്നത്. ‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


”അവര്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചത് നമ്മുടെ അമ്മയുടെയും, സഹോദരിമാരുടെയും സിന്ദൂരം. പകരം നമ്മള്‍ തുടച്ചുനീക്കുന്നത് തിന്മയുടെ രക്തക്കറ ചാര്‍ത്തുന്ന ഭീകരതയുടെ സിരാകേന്ദ്രങ്ങള്‍. ഇത് ഇന്ത്യന്‍ സ്ത്രീത്വത്തിനു നേരെ കയ്യോങ്ങിയവര്‍ക്ക് നല്‍കിയ നെഞ്ച് വിരിച്ചുള്ള മറുപടി. ഭീകരത തുലയട്ട. ജയ് ഹിന്ദ്” എന്നാണ് ഗോകുലം ഗോപാലന്റെ പ്രതികരണം.

  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions