വിദേശം

അ​മേ​രി​ക്ക​ന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍

വ​ത്തി​ക്കാ​ന്‍​:​ ​ഫ്രാ​ന്‍​സി​സ് ​മാര്‍പാ​പ്പ​യു​ടെ​ ​പി​ന്‍​ഗാ​മി​യാ​യി​ ​അ​മേ​രി​ക്ക​ന്‍ കര്‍ദ്ദിനാള്‍​ ​റോ​ബര്‍​ട്ട് ​പ്രെ​വോ​സ്റ്റി​നെ​ ​(​69​​)​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ആ​ഗോ​ള​ ​ക​ത്തോ​ലി​ക്ക​ ​സ​ഭ​യു​ടെ​ ​പു​തി​യ​ ​പ​ര​മാ​ദ്ധ്യ​ക്ഷ​നാ​യ​ ​പ്രെ​വോ​സ്റ്റ് ​ഇ​നി​ ​ലി​യോ​ ​പ​തി​നാ​ലാ​മന്‍​​ ​മാര്‍​പാ​പ്പ​ ​എ​ന്നാ​കും അറി​യപ്പെടുക. ​മാര്‍പാ​പ്പ​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് ​അ​ദ്ദേ​ഹം.

വ​ത്തി​ക്കാ​നി​ലെ​ ​സി​സ്റ്റീന്‍​ ​ചാ​പ്പ​ലി​ല്‍​ ​തു​ട​ങ്ങി​യ​ ​കര്‍​ദ്ദി​നാ​ള്‍​മാ​രു​ടെ​ ​കോ​ണ്‍​ക്ലേ​വി​ന്റെ​ ​നാ​ലാം​ ​റൗ​ണ്ട് ​വോട്ടെടുപ്പി​ലാ​ണ് ​ലി​യോ​ ​മാര്‍പാ​പ്പ​യെ ആ​ഗോ​ള​ ​ക​ത്തോ​ലി​ക്ക​ ​സ​ഭ​യു​ടെ​ 267​ ​-ാം​ ​പ​ര​മാ​ദ്ധ്യ​ക്ഷ​നാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​സി​സ്റ്റീ​ന്‍​ ​ചാ​പ്പ​ലി​ന്റെ​ ​ചി​മ്മി​നി​യി​ല്‍​ ​നി​ന്ന് ​വെ​ളു​ത്ത​ ​പു​ക​ ​ഉ​യ​ര്‍ന്ന​തോ​ടെ​യാ​ണ് ​പു​തി​യ​ ​പാ​പ്പ​യെ​ ​തി​ര​ഞ്ഞെ​ടു​ത്തെ​ന്ന​ ​വി​വ​രം​ ​ലോ​കം ​അ​റി​ഞ്ഞത്. ​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നെ​ത്തി​യ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വി​ശ്വാ​സി​ക​ള്‍​ ​ച​രി​ത്ര​ ​മു​ഹൂ​ര്‍ത്ത​ത്തി​ന് ​സാ​ക്ഷി​യാ​യി.

വെ​ളു​ത്ത​ ​പു​ക​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​മു​തിര്‍​ന്ന​ ​ക​ര്‍ദ്ദി​നാ​ള്‍​ ​ഡീ​ക്കന്‍​ ​സെ​ന്റ് ​പീ​റ്റേ​ഴ്സ് ​ബ​സി​ലി​ക്ക​യു​ടെ​ ​ബാ​ല്‍​ക്ക​ണി​യി​ലെ​ത്തി​ ​പു​തി​യ​ ​പാ​പ്പ​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​വി​വ​രം​ ​പ്ര​ഖ്യാ​പി​ച്ചു.​​ ​അ​തു​വ​രെ​ ​ആ​കാം​ക്ഷ​ ​അ​ട​ക്കി​ ​കാ​ത്തു​നി​ന്ന​ ​വി​ശ്വാ​സി​ക​ള്‍​ ​പ്രാര്‍​ത്ഥ​ന​യോ​ടെ​ ​ലി​യോ​ ​മാ​ര്‍​പാ​പ്പ​യെ​ ​വ​ര​വേ​റ്റു.​ ​ബാ​ല്‍​ക്ക​ണി​യി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​അ​ദ്ദേ​ഹം​ ​വി​ശ്വാ​സി​ ​സ​മൂ​ഹ​ത്തെ​ ​ആശി​ര്‍വദി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ​പു​തി​യ​ ​മാ​ര്‍പാ​പ്പ​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​കോ​ണ്‍​ക്ലേ​വ് ​സി​സ്റ്റീ​ന്‍​ ​ചാ​പ്പ​ലി​ല്‍​ ​തു​ട​ങ്ങി​യ​ത്.​

133​ ​ക​ര്‍​ദ്ദി​നാ​ള്‍​മാ​രാ​ണ് ​വോ​ട്ടെ​ടു​പ്പി​ല്‍​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഇ​വ​ര്‍ക്ക് ​പു​റം​ലോ​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ടാന്‍​ ​അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​​ ​മൂ​ന്നി​ല്‍​ ​ര​ണ്ട് ​വോ​ട്ട് ​(​89​ ​വോ​ട്ട്)​ ​നേ​ടു​ന്ന​യാ​ളെ​യാ​ണ് ​മാ​ര്‍​പാ​പ്പ​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​

​ഫ്രാ​ന്‍​സി​സ് ​മാ​ര്‍പാ​പ്പ​യും​ ​ബെ​ന​ഡി​ക്‌​ട് ​പ​തി​നാ​റാ​മ​നും​ ​കോ​ണ്‍​ക്ലേ​വി​ന്റെ​ ​ര​ണ്ടാം​ ​ദി​ന​മാ​ണ് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​അ​തേ​സ​മ​യം,​​​ ​ജോ​ണ്‍​ ​പോ​ള്‍​ ​ര​ണ്ടാ​മന്‍​ ​മൂ​ന്നാം​ ​ദി​ന​മാ​ണ് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions