നാട്ടുവാര്‍ത്തകള്‍

ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങള്‍ ആക്രമിച്ചും പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടും ഇന്ത്യയുടെ മറുപടി

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. എന്നാല്‍ പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. കൂടാതെ പാകിസ്ഥാനിലെ എട്ടു നഗരങ്ങളിലും ഇന്ത്യ ലക്ഷ്യമിട്ടു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് പോസ്റ്റ്. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും സൈന്യം വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് ആര്‍മിയുടെ പോസ്റ്റ്. അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഉള്ളടക്കമാണ് പോസ്റ്റ്.

ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് പോസ്റ്റ്

ഓപ്പറേഷന്‍ സിന്‍ഡൂര്‍

2025 മെയ് 08, 09 തീയതികളിലെ രാത്രിയില്‍ പാക്കിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തി. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളും (cease fire violations CFV) നടത്തി.

ഡ്രോണ്‍ ആക്രമണങ്ങള്‍ ഫലപ്രദമായി പിന്തിരിപ്പിക്കുകയും CFVകള്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ആര്‍മി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കും.

പാകിസ്ഥാന്‍ മണ്ണിലെ ഭീകരതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനവുമടക്കം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ കൃത്യതയോടെയായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ വീഡിയോ അടക്കം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചുകൊണ്ടാണ് സൈന്യത്തിന്റെ പ്രതികരണം. തൊടുത്തുവിട്ട ഡ്രോണ്‍ കൃത്യതയോടെ കെട്ടിടത്തില്‍ പതിക്കുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ പാക് പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായി ദൃശ്യങ്ങള്‍ സഹിതം വ്യക്തമാക്കി ഇന്ത്യ. ശനിയാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദൃശ്യങ്ങളടക്കം കാണിച്ച് മറുപടി നല്‍കിയത്. പാകിസ്ഥാന്‍ മിസൈലുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചു. പാക് വ്യോമ താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ ആക്രമണം നടത്തി.

പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ വ്യോമാക്രമണം ഇന്ത്യ അഴിച്ചുവിട്ടിട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തും രാത്രിയോടെ തിരിച്ചടിയില്‍ പങ്കാളിയായി.

പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രഹരം. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions