സിനിമ

പതിനഞ്ചാം ദിവസവും ബോക്സോഫീസിലെ ഒറ്റയാനായിമോഹന്‍ലാല്‍



മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'തുടരും' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ആകെ 185 കോടിയില്‍ അധികം ഇതിനോടകം നേടിയ ചിത്രം 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്‍‌ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ' തുടരും' ഇന്‍ഡസ്ട്രി ഹിറ്റ് ആയിരിക്കുന്നത്.

ഒരുപാട് പുതിയ ചിത്രങ്ങള്‍ റിലീസ് ആയിട്ടും 'തുടരും' നടത്തുന്ന കുതിപ്പ് മറികടക്കാന്‍ പുതിയ ചിത്രങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്ക് നോക്കിയാല്‍ ഒരു ലക്ഷത്തി ഇരുപത്തി ഒരായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ ബുക്കിം​ഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്.

ഇതോടെ മലയാളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കാനാണ് ഇനി സിനിമയുടെ ലക്ഷ്യം. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions