അസോസിയേഷന്‍

എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്ററില്‍; ഒരുക്കങ്ങള്‍ തുടങ്ങി

എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ യുകെയിലുള്ള എല്ലാ പള്ളികളുടെയും നേതൃത്വത്തിലും യൂറോപ്യന്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദിമുഖ്യത്തിലും നടത്തും. അതിനാവശ്യമായി 80 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപം കൊണ്ടു. അതില്‍ നിന്നും 20 പേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രാബല്യത്തില്‍ വന്നു. ഈ എട്ടാമത് യൂറോപ്യന്‍ സംഗമത്തിന്റെ പ്രസിഡന്റ് ഫാ. ബിനോയ് തട്ടാന്‍കുന്നേല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ അപ്പു മണലിത്തറ, ജനറല്‍ ട്രഷറര്‍ ജിനു കുര്യാക്കോസ് കോവിലാല്‍, ജനറല്‍ സെക്രട്ടറി കുരുവിള തോമസ് ഒറ്റത്തികാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

സംഗമത്തില്‍ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മോര്‍ സെവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്തിലും യുകെയിലുള്ള എല്ലാ വികാരിമാരുടെ നേതൃത്വത്തില്‍ വി.കുര്‍ബാനയും സമുദായ സെക്രട്ടറി, സമുദായ ട്രസ്റ്റി വിവിധ മതരാഷ്ട്രീയ മേലദ്ധ്യഷന്‍മാരുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവും യൂറോപ്പിലുള്ള എല്ലാ ഇടവക്കാരുടെ കലാപ്രകടനങ്ങളും അരങ്ങിനു മോടികൂട്ടും.

സംഗമത്തിന്റെ ഏറ്റവും ആകര്‍ഷണവും ആകാംഷയോടെ ഏവരും കാത്തിരിക്കുന്നതുമായ വെല്‍ക്കം ഡാന്‍സിന്റെ ഗാനം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്നാനായ തനിമയും പാരമ്പര്യവും ആചാരങ്ങളും വര്‍ണ്ണിക്കുന്ന സംഗീത സാന്ദ്രമായ ഗാനം എഴുതി സംഗീതം പകര്‍ന്നിരിക്കുന്നത് യുകെയിലെ സീനിയര്‍ വൈദീകനും ഡിവോഷണല്‍ ഗാനരചയിതാവും ആയ ഫാ ജോമോന്‍ പുന്നൂസ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ പിന്നണി ഗായകനായ ലിബിന്‍ സ്‌കറിയായും മെറിന്‍ ബേബിയും ചേര്‍ന്നാണ് പ്രോഗ്രാമിങ് & മിക്സിങ് ഗ്ലോറിയ ഓഡിയോ (സാന്റോ തോമസ്) ആണ് ചെയ്തിരിക്കുന്നത്. കൊറിയോഗ്രാഫി കലാഭവന്‍ നൈസ് ആണ് ചെയ്യുന്നത്.

സംഗമ ദിവസം സംഗമം നടക്കുന്ന സ്ഥലത്തുനിന്നും ടിക്കറ്റ് ലഭ്യമാണ്. എല്ലാ അംഗങ്ങളും ഇതില്‍വന്ന് പങ്കെടുത്തു ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക

Appu Manalithra-07960484170

Jinu Kovilal-07932731224

Kuruvilla Ottathical-07960431430

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions