യു.കെ.വാര്‍ത്തകള്‍

സാങ്കേതിക തകരാര്‍; ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍

കമ്പ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലം ഇന്നലെ രാവിലെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. രാവിലെ നാലു മുതല്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. പത്തുമണിയോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പലര്‍ക്കും വിമാനങ്ങള്‍ മിസ്സാകുകയും പലരുടേയും യാത്ര മുടങ്ങുകയും ചെയ്തു.

ചെക്ക് ഇന്‍ കൗണ്ടറുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടെര്‍മിനല്‍ നിറയുന്ന അവസ്ഥയായി. പ്രശ്‌ന പരിഹാരമുണ്ടായെങ്കിലും വിമാനങ്ങള്‍ക്ക് പലതിനും സമയം പാലിക്കാനായില്ല. ഉച്ച കഴിഞ്ഞുള്ള വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്.

ബാഗേജ് ചെക്ക് ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകള്‍ സാങ്കേതിക തകരാര്‍ മൂലം പ്രശ്‌നത്തിലായത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍പോര്‍ട്ട് ഖേദം പ്രകടിപ്പിച്ചു. റീഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions