യു.കെ.വാര്‍ത്തകള്‍

വരുമാന നഷ്ടം പരിഹരിച്ചില്ലെങ്കില്‍ സമരം; സുപ്രധാന പ്രഖ്യാപനവുമായി ആര്‍സിഎന്‍


നക്കാപ്പിച്ച ശമ്പളവര്‍ധനവ് നല്‍കി എന്‍എച്ച്എസ് നഴ്‌സുമാരെ നിശബ്ദരാമെന്ന് കരുതേണ്ടെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍). കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ 25% വരുമാന നഷ്ടം നികത്തി നല്‍കുന്ന തരത്തിലുള്ള വര്‍ധനവാണ് നഴ്‌സുമാര്‍ക്ക് വേണ്ടതെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്തിട്ടുള്ള 2.8% വര്‍ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, നാടകീയമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രഖ്യാപിച്ചു.

നഷ്ടമായ വരുമാനം തിരികെ ലഭിക്കാന്‍ പര്യാപ്തമായ തോതിലാണ് വര്‍ധന വേണ്ടത്. ഈ ലക്ഷ്യം നേടാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ തയ്യാറാണ്, ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്യുന്ന ശമ്പളവര്‍ദ്ധനവില്‍ ജീവനക്കാരും അവരുടെ യൂണിയനുകളും സംതൃപ്തരല്ലെന്നാണ് സ്ഥിരീകരിക്കുന്നത്.

ഇതോടെ വരും മാസങ്ങളില്‍ എന്‍എച്ച്എസ് പരിചരണം താറുമാറാകുന്ന തരത്തില്‍ സമരങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും തെളിയുന്നു. തിങ്കളാഴ്ച ലിവര്‍പൂളില്‍ ആര്‍സിഎന്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ജനറല്‍ സെക്രട്ടറി വെല്ലുവിളി നടത്തിയിരിക്കുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമാനമായ ആവശ്യം മുന്‍നിര്‍ത്തി നടത്തിയ സമരം ലേബര്‍ ഗവണ്‍മെന്റ് അംഗീകരിച്ച് കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടമായ വരുമാനം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന ശമ്പളരവര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാരും തെരുവിലിറങ്ങുന്നത്. '2010 മുതല്‍ 25% വരുമാന നഷ്ടമാണ് നഴ്‌സുമാര്‍ നേരിട്ടത്. ഇത് തിരികെ കിട്ടണം. ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 വട്ടമാണ് സമരം ചെയ്തത്. ഓരോ ആശുപത്രിയിലും നഴ്‌സുമാര്‍ ഒരു മണിക്കൂര്‍ ജോലി നിര്‍ത്തിയാല്‍ ഇതിന്റെ പ്രത്യാഘാതം വലുതാകും. നഴ്‌സിംഗിന് ഇപ്പോള്‍ മൂല്യവുമില്ല, ശമ്പളവുമില്ല', റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions