യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് വസതികളില്‍ തീപിടുത്തം; അന്വേഷണം

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണില്‍ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുന്‍വാതിലില്‍ ഉണ്ടായ ചെറിയ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.

ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് തീപിടുത്തങ്ങളും സംശയാസ്പദമായി കണക്കാക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു എന്നാണ് പോലീസ് അറിയിച്ചത്. പ്രധാനമന്ത്രി നിലവില്‍ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് കെന്റിഷ് ടൗണിലെ വസതിയില്‍ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions