യു.കെ.വാര്‍ത്തകള്‍

ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍

കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്.

അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍ വേണമെന്നാഗ്രഹിച്ചിട്ടും അത് ഉപേക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഗവണ്‍മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്.

9 മാസം മുതല്‍ രണ്ടു വയസുവരെ ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും. സെപ്തംബറില്‍ 30 മണിക്കൂറായി വര്‍ദ്ധിക്കും. വര്‍ഷത്തില്‍ 38 ആഴ്ചകളാണ് ലഭിക്കുക. മൂന്നു മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വര്‍ഷം 38 ആഴ്ചകളില്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions