നാട്ടുവാര്‍ത്തകള്‍

അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ 22-ാം ദിവസം മോചിപ്പിച്ചു

പട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമായ പൂര്‍ണം കുമാര്‍ സാഹുവിനെയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. പിടികൂടി 22-ാം ദിവസമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിക്കുന്നത്. ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.

രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനിടെ പിടിയിലായ പാക് റേഞ്ചറെ ഇന്ത്യ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.

'പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി' ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു ജവാനെ പാകിസ്ഥാന്‍ പിടികൂടിയത്. പഞ്ചാബില്‍ നിന്നും അതി‍ര്‍ത്തി കടന്നെന്ന് ആരോപിച്ചായിരുന്നു പാകിസ്ഥാന്‍ ജവാനെ കസ്റ്റഡിയിലെടുത്തത്. സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്നതിനെ തുടര്‍ന്നായിരുന്നു പിടികൂടല്‍.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions