യു.കെ.വാര്‍ത്തകള്‍

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്

ബ്രിട്ടനില്‍ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമണ്‍സില്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുന്നതിന് മുന്‍പ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി.

നിലവിലെ അവസ്ഥയില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്ലില്‍ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുന്നത്, ആര്‍സിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ദയാവധ കേസുകള്‍ പരിശോധിക്കുന്ന പാനലില്‍ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിന്‍വലിച്ചത് ഇതില്‍ നിര്‍ണ്ണായകമാകും.

നിലവിലെ ബില്ലില്‍ സാധിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യങ്ങളെ കുറിച്ചോ, ദയാവധം ചികിത്സയുടെ ഭാഗമാണോ, അല്ലയോ എന്നതിലും, പാനലില്‍ സൈക്യാട്രിസ്റ്റിന്റെ റോള്‍ സംബന്ധിച്ചും, ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുകയാണ്. ഇതാണ് കോളേജിന്റെ പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്. നേരത്തെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും സമാന നിലപാട് സ്വീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില മാരക രോഗികള്‍ക്ക് അസിസ്റ്റഡ് ഡൈയിംഗ് അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റുന്നതിനോട് അവര്‍ യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിബിസി ന്യൂസ് 5,000-ത്തിലധികം ജിപിമാര്‍ക്ക് ഒരു ചോദ്യാവലി അയച്ചു.

1,000-ത്തിലധികം ജിപിമാര്‍ മറുപടി നല്‍കി, ഏകദേശം 500 പേര്‍ അസിസ്റ്റഡ് ഡൈയിംഗ് നിയമത്തെ എതിര്‍ക്കുന്നുവെന്നും ഏകദേശം 400 പേര്‍ അനുകൂലിക്കുന്നുവെന്നും പറഞ്ഞു.
നിയമ മാറ്റത്തിന് എതിരാണെന്ന് പറഞ്ഞ 500 ജിപിമാരില്‍ ചിലര്‍ ബില്ലിനെ "ഭയാനകവും", "വളരെ അപകടകരവും", "ക്രൂരവും" എന്ന് വിളിച്ചു.

അതേസമയം, ബില്ലിനെതിരെ പ്രമുഖ സോഷ്യല്‍ കെയര്‍ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്. നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ പ്രാവര്‍ത്തകമല്ലെന്നാണ് ഇവരുടെ ആരോപണം. അസുഖബാധിതരായ മുതിര്‍ന്നവര്‍ക്ക് കെയര്‍ നല്‍കുന്ന മൂന്ന് മില്ല്യണ്‍ വരുന്ന ജോലിക്കാര്‍ക്ക് മേല്‍ ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ലെന്ന് കൊളീഷന്‍ ഓഫ് ഫ്രണ്ട്‌ലൈന്‍ കെയര്‍ ഫോര്‍ പീപ്പില്‍ നിയറിംഗ് ദി എന്‍ഡ് ഓഫ് ലൈഫ് ആശങ്കപ്പെടുന്നു.

അതേസമയം ദയാവധം നടത്താനുള്ള ബില്‍ സ്‌കോട്ട്‌ലണ്ടില്‍ ആദ്യ ഘട്ടം പാസായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions