യു.കെ.വാര്‍ത്തകള്‍

മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്

മെഴ്‌സിസൈഡിലെ ഹ്യൂട്ടണിലെ ടോബ്രൂക്ക് റോഡില്‍ രണ്ട് പേരെ കുത്തി പരിക്കേല്‍പിച്ചെന്ന് സംശയിക്കുന്ന ആളെ പോലീസ് വെടിവച്ചു. ബ്ലൂബെല്‍ എസ്റ്റേറ്റിന് സമീപം ഇന്നലെ വൈകുന്നേരം 4:30 ഓടെ ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചത്. വെടിവച്ചതിന് പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില നില ഗുരുതരമാണെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

ആക്രമണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. ആക്രമണം തീര്‍ത്തും 'ഒറ്റപ്പെട്ട സംഭവം' ആണെന്നും, ഇതില്‍ മറ്റ് പ്രതികളുടെ ഇടപെടല്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

പോലീസ് വെടിവയ്പ്പിനെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്റ്റ് (IOPC)-നെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടിയായി ഐ‌ഒ‌പി‌സി ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ സ്‌പൈറ്റ് പറഞ്ഞു. സമൂഹ സുരക്ഷയോടുള്ള മെഴ്‌സിസൈഡ് പോലീസിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്വേഷണത്തിലുടനീളം ഐ‌ഒ‌പി‌സിയുമായി സേന പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions