യു.കെ.വാര്‍ത്തകള്‍

പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത

അപ്രതീക്ഷിതമായി ലേബര്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന കുടിയേറ്റ നയങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുക്കുന്നതാണ്. ഇതുമൂലം നിരവധി നഴ്‌സുമാര്‍ യുകെ ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നു. ആയിരക്കണക്കിന് നഴ്‌സുമാര്‍ രാജ്യം വിടാന്‍ ആലോചിക്കുകയാണ്. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിദേശ നഴ്‌സുമാരില്‍ 42 ശതമാനം പേര്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 70 ശതമാനം പേര്‍ വേതനത്തിന്റെ കാരണമാണ് പറഞ്ഞതെങ്കിലും 40 ശതമാനം പേര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെയാണ് വിമര്‍ശിച്ചത്.

ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്‌സുമാര്‍ നാടുവിടുന്നത് നിലവിലെ അവസ്ഥയില്‍ എന്‍എച്ച്എസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.

അതിനിടെ, കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് ലഭിക്കാന്‍ പത്തുവര്‍ഷം വരെ കാത്തിരിക്കണമെന്ന നിയമം നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനിലെത്തുന്ന വിദേശികള്‍ പത്തുവര്‍ഷക്കാലം ഇവിടെ താമസിച്ച ശേഷമേ പിആറിന് അപേക്ഷിക്കാവൂ എന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഇതു അഞ്ചുവര്‍ഷമായിരുന്നു.

ഈ പുതിയ നിയമം 2020 മുതല്‍ യുകെയില്‍ താമസിക്കുന്ന 15 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. യുകെയിലുള്ളവര്‍ക്കും നിയമം ബാധകമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടേഷന്‍ നടത്തി പൊതു ജന അഭിപ്രായം നേടിയ ശേഷം അന്തിമ തീരുമാനമെടുക്കുക.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions