യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പിടിയിലായത് യുക്രൈന്‍ സ്വദേശി; കുറ്റപത്രം സമര്‍പ്പിച്ചു

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികള്‍ക്ക് തീയിട്ട സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 21 വയസുകാരനായ യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. യുക്രൈന്‍ പൗരനായ റോമന്‍ ലാവ്‌റിനോവിച്ചിനെതിരെ ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ തെക്കു കിഴക്കന്‍ ലണ്ടനിലെ ഡിസെന്‍ഹാമിലെ ഒരു വീട്ടില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യവീട്ടില്‍ തീപിടിച്ചത്, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പു താമസിച്ചിരുന്ന വിലാസത്തില്‍ തീപിടിത്തം നടന്നത് എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. തീവ്രവാദ വിരുദ്ധ പൊലീസാണ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അടിയന്തര സേവനങ്ങളുടെ സഹായം തേടിയിരുന്നു. വീടിന്റെ പ്രവേശന കവാടത്തിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.

ഞായറാഴ്ചയും സമാന സംഭവം നടന്നു. രാവിലെ മൂന്നു മണിക്ക് ഇസ്ലിംഗ്ടണില്‍ ഫ്‌ളാറ്റുകളായി മാറ്റിയ വീടിന്റെ മുന്‍വാതിലില്‍ ഉണ്ടായ ചെറിയ തീപിടിത്തത്തിലും അടിയന്തര സഹായം തേടി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുണ്ടായ അപകടമായതിനാലാണ് തീവ്രവാദ വിരുദ്ധ പൊലീസ് അന്വേഷിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions