നാട്ടുവാര്‍ത്തകള്‍

രണ്ട് ദൗത്യങ്ങളിലൂടെ ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറു കൊടുംഭീകരരെ വധിച്ച് സൈന്യം. ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ വധിച്ചത്. ചൊവ്വാഴ്ച ഓപ്പറേഷന്‍ കെല്ലര്‍ ദൗത്യത്തില്‍ ലഷ്‌കറെ തൊയ്ബ പ്രധാന കമാന്‍ഡറെയടക്കം സൈന്യം വധിച്ചു. വ്യാഴാഴ്ച ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി.

ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് കുട്ടെ, അദ്നാന്‍ ഷാഫി, മറ്റൊരാള്‍ എന്നിവരെയാണ് ഓപ്പറേഷന്‍ കെല്ലറിലൂടെ വധിച്ചത്. ലഷ്‌കര്‍ അനുബന്ധ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീര്‍പോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023ലാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്.

ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചില്‍. തിരച്ചില്‍ തുടങ്ങിയതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും വധിച്ചത്. ഇതില്‍ ആസിഫ് ഷെയ്ക്ക് പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയിരുന്നു. ഇയാളുടെയും ഷാഹിദ് കുട്ടെയുടെയും വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.

എകെ സീരീസ് റൈഫിളുകള്‍, 12 മാഗസിനുകള്‍, മൂന്ന് ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തു. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആദില്‍ തോക്കര്‍, അലി ഭായ്, ഹാഷീം മൂസ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions