യു.കെ.വാര്‍ത്തകള്‍

ഐഇഎല്‍ടിഎസ് ഇല്ലാതെ ബ്രിട്ടനില്‍ പഠിക്കാന്‍ അവസരവുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി

ലണ്ടന്‍: ബ്രിട്ടനില്‍ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്‌മെന്റ് നിരോധനങ്ങളുടെയും കാലത്തും ആശ്വാസമായി ചില വാര്‍ത്തകളും. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്‌കോളര്‍ഷിപ്പോടെ നഴ്‌സിങ് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി. പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡും ചേര്‍ന്ന സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടിയില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.

യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഓഫിസര്‍ ബെഥ്‌നി പ്രൈസ്, ഇന്ററിം ഹെഡ് ഓഫ് ഇന്റര്‍നാഷനല്‍ മാത്യു വീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വ്യക്തിഗത ആശയവിനിമയത്തിനുള്ള അവസരവും സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള വേഗതയേറിയ പ്രവേശന നടപടികള്‍ക്കുള്ള പിന്തുണയും ഉറപ്പുവരുത്തുന്നതിനാണ് സര്‍വകലാശാലാ പ്രതിനിധികള്‍ പരിപാടിയില്‍ നേരിട്ടെത്തുന്നത്. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ നല്‍കും. ഭാഷാപരിജ്ഞാനം നേരിട്ട് ബോധ്യപ്പെട്ടാല്‍ ഐഇഎല്‍ടിഎസ് ഒഴിവാക്കി അഡ്മിഷന്‍ നല്‍കും. അണ്ടര്‍ ഗ്രാജ്യുവേറ്റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് നഴ്‌സിങ് പ്രോഗ്രാമുകളില്‍ 9,000 പൗണ്ടിന്റെ വരെ സ്‌കോളര്‍ഷിപ്പോടെയുള്ള കോഴ്‌സുകളാണ് യൂണിവേഴ്‌സിറ്റി ഓഫര്‍ ചെയ്യുന്നത്.

നൂറില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി. അക്കാദമിക് പ്രോഗ്രാമുകള്‍, ക്യാംപസ് ജീവിതം, യുകെയിലെ വിദ്യാഭ്യാസ വ്യവസ്ഥയിലെ മാറ്റങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൌജന്യമായി പങ്കെടുക്കാം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ ഉപദേശകര്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ സംവേദന പരിപാടിയിലേക്ക് പേര് റജിസ്റ്റര്‍ ചെയ്യാം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions