സിനിമ

മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹന്‍ലാലിന്

മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. 'ബറോസ്' എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.

നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions