യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീടു വില കുതിക്കുന്നു; വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടി

പലിശ നിരക്കു കുറയ്ക്കുന്നത് അനുകൂല സാഹചര്യമെന്നറിഞ്ഞ് വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടിയായി യുകെയില്‍ വീടു വില കുതിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതോടെ പലരും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി വലിയ കുതിപ്പാണ് വീടുവിലയിലുള്ളത്. യുകെയിലെ വീടുകളുടെ ശരാശരി വില 380000 പൗണ്ടിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ 2335 പൗണ്ടാണ് ഉയര്‍ന്നത്. ഒരു മാസത്തില്‍ 0.6 ശതമാനം വര്‍ദ്ധനവുണ്ടായി.

2025 ആദ്യമാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവ് ഏപ്രിലോടെ നിലവില്‍ വരുമെന്ന കാരണത്താല്‍ വീടുവാങ്ങലുകള്‍ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിന് പിന്നാലെ വീടുവില്‍പ്പന കുറയുകയും ചെയ്തു. ഇപ്പോഴിതാ വീടു കൈമാറാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവുണ്ടായിട്ടും വിപണിയില്‍ വീടുകച്ചവടം ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് വീടു വിലയും വര്‍ധിക്കാന്‍ കാരണം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശ നിരക്ക് കുറയ്ക്കുമെന്നതാണ് പലര്‍ക്കും പ്രതീക്ഷയേകുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions