സിനിമ

സൂര്യയുടെ നായികയായി മമിത ബൈജു


പ്രേമലുവിലെ നായികയായി പ്രേക്ഷക പ്രീതി നേടിയ മമിത ബൈജു സൂര്യയുടെ നായികയാകുന്നു. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോ​ഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കര്‍ വെങ്കിഅറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം.

ഹൈദരാബാദില്‍വെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കും.

'റെബല്‍' എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ ബോക്സോഫീസില്‍ പരാജമായിരുന്നു. വിജയ് നായകനാവുന്ന ജനനായകന്‍, രാക്ഷസന്‍ ടീം വീണ്ടും ഒരുമിക്കുന്ന ഇരണ്ടുവാനം, പ്രദീപ് രം​ഗനാഥന്‍ നായകനാവുന്ന ഡ്യൂഡ് എന്നിവയാണ് മമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍.

  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions