യു.കെ.വാര്‍ത്തകള്‍

വിദേശ കുറ്റവാളികളെ ശിക്ഷയുടെ 12% അനുഭവിച്ചാല്‍ യുകെ നാടുകടത്തും?

ബ്രിട്ടനിലെ ജയിലുകളില്‍ സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്‌കീമുകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. ഇതുകൊണ്ടും ഫലം ഉണ്ടാവാതെ വന്നതോടെ വിദേശ കുറ്റവാളികള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന്‍ സാധ്യത തെളിയുന്നത്. നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച മുന്‍കൂര്‍ വിട്ടയയ്ക്കാനുള്ള സ്‌കീമിനൊപ്പം ചേര്‍ക്കുമ്പോള്‍ വിദേശ കുറ്റവാളികള്‍ക്ക് കേവലം 12 ശതമാനം ശിക്ഷ മാത്രം അനുഭവിച്ചാല്‍ നാടുവിടാമെന്ന സ്ഥിതിയാകും. മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന വിദേശ കുറ്റവാളികളെ അടിയന്തരമായി നാടുകടത്താനും സ്വതന്ത്ര റിവ്യൂ നിര്‍ദ്ദേശിക്കുന്നു.

മുന്‍ ടോറി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗേയ്ക്കാണ് റിവ്യൂവിന് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. വിദേശ കുറ്റവാളികളെ പാര്‍പ്പിക്കാനും, തിരക്കേറിയ ജയിലുകളില്‍ സ്ഥലം കണ്ടെത്താനും വര്‍ഷാവര്‍ഷം നികുതിദായകരുടെ മില്ല്യണ്‍ കണക്കിന് പൗണ്ട് ഉപയോഗിക്കുന്ന ചെലവ് ചുരുക്കാനാണ് ഈ മാറ്റങ്ങള്‍. കൂടാതെ അതിവേഗം വിദേശ കുറ്റവാളികളെ നാടുകടത്താന്‍ ഹോം ഓഫീസിന് ശക്തമായ അധികാരങ്ങളും നല്‍കും.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ കഴിയുന്ന 12 ശതമാനം തടവുകാര്‍ വിദേശ പൗരന്‍മാരാണ്. ശരാശരി ഓരോ തടവുപുള്ളിക്കും 54,000 പൗണ്ടാണ് ചെലവ്. അതായത് പ്രതിവര്‍ഷം 540 മില്ല്യണ്‍ പൗണ്ടാണ് വിദേശ ക്രിമിനലുകളെ തീറ്റിപ്പോറ്റാനായി ചെലവ് വരുന്നത്.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാന്‍ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികളുടെ എണ്ണമേറിയതിനാല്‍ ഏകദേശം 1400 ഓളം തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിച്ചു. പരോള്‍ അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതില്‍ അപകട സാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.

മൂന്നു പുതിയ ജയിലുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. പുരുഷന്മാരായ കുറ്റവാളികളുടെ ജയില്‍ നവംബറോടെ നിറയും.

ലെസ്റ്റര്‍ഷെയറിലെ എച്ച്എംപി ഗാര്‍ട്രിക്ക് സമീപം പുതിയ ജയിലിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions