യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു

യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു. മയക്കുമരുന്ന്, ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവയിലൂടെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നതാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 50 വയസില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്.

മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ അവസ്ഥ വളരെ മോശമായി മാറുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമ്പോഴാണ് മറ്റ് വഴികള്‍ തടസം സൃഷ്ടിക്കുന്നത്.

പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ബ്രിട്ടന്റെ സ്ഥിതി മോശമാണ്.

മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ നാടകീയമായാണ് ഉയര്‍ന്നിരിക്കുന്നത്. 2019-ലെ കണക്കുകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ദ്ധന. സ്ത്രീയും, പുരുഷനും തമ്മില്‍ ഈ കണക്കുകളില്‍ വ്യത്യാസമില്ലെന്നതും ഭയപ്പെടുത്തുന്നു. 22 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 'യുകെയുടെ ആരോഗ്യം ക്ഷയിക്കുന്നതായി' ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ റിപ്പോര്‍ട്ടില്‍ കുറിച്ചത്.

ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നത് യുകെയ്ക്ക് ആശങ്കപ്പെടാന്‍ കാരണമാകുന്നു. സ്ത്രീകള്‍ക്കിടയിലെ മരണങ്ങള്‍ 46 ശതമാനവും, പുരുഷന്‍മാരില്‍ 31 ശതമാനവുമാണ് ഉയര്‍ന്നത്. 1990 മുതല്‍ 2023 വരെ എത്തിയപ്പോഴാണ് ഈ കുതിപ്പ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions