യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ഭാരം കുറയ്ക്കല്‍ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണത്തിനെതിരായ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇക്കാര്യത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് സ്ട്രീറ്റിംഗ് നിര്‍ദ്ദേശിക്കുന്നത്. ഇഞ്ചക്ഷനുകള്‍ക്ക് ബ്രിട്ടന്റെ ആരോഗ്യം മാറ്റിമറിക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെയാണ് ഇത്.

നിലവിലെ പദ്ധതികള്‍ പ്രകാരം യോഗ്യതയുള്ള 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് തടികുറയ്ക്കാനുള്ള ഇഞ്ചക്ഷനായ മൗണ്‍ജാരോ ലഭ്യമാക്കാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരും. ഈ മരുന്ന് വ്യാപകമായി നിര്‍ദ്ദേശിക്കുന്നത് വഴി ഹൃദയാഘാതവും, കാന്‍സര്‍ നിരക്കും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ദീര്‍ഘമായി ജീവിക്കാനും സഹായിക്കും.

2050ന് മുന്‍പ് 15 മില്ല്യണ്‍ ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ യുകെയ്ക്ക് 52 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് പഠനം പറയുന്നത്. ഇനി ആക്‌സിലേറ്ററില്‍ കാലമര്‍ത്തുന്നതാണ് കാണേണ്ടതെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രതികരിച്ചു.

മൗണ്‍ജാരോ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുന്ന ടിര്‍സെപാറ്റൈഡ് ഇപ്പോള്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന 220,000 രോഗികള്‍ക്കായി എന്‍എച്ച്എസ് അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇഞ്ചക്ഷന്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions