സിനിമ

മഹാനടന്റെ ജീവചരിത്രം; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന പേരില്‍ തന്റെ ജീവചരിത്ര കഥ വരുന്നു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കിയത്. അഭിനയ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 25ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

എംടി വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്. 1978ല്‍ 'തിരനോട്ട'ത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടാകും.

മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന ‘പത്തനംതിട്ടയിലെ വേരുകള്‍’, കുട്ടിക്കാലത്തെ കുറിച്ചുള്ള 'അമ്മൂമ്മയുടെ ലാലു', 'മിന്നായം പോലെ സത്യന്‍മാഷ്' എന്നിവയുള്‍പ്പെടെ, വീരകേരള ജിംഖാന, നായകന്‍മാരുടെ പ്രതിനായകന്‍, പടയോട്ടം, പത്മരാജസ്പര്‍ശം, കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവന്‍, ഭാവദീപ്തം ഭരതം തുടങ്ങി നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് പുസ്തകത്തില്‍ ഉണ്ടാവുക.


  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions