യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ മരണം

കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ വിയോഗം. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്ന ടീന സെല്‍ജോ(38) ആണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്പൈസില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ ആഞ്ജലീന, ആന്‍ഡ്രിയ.

നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് കെയറര്‍ വിസയിലാണ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെയെത്തി അധിക കാലം ആകും മുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞു. ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും രോഗം ഗുരുതരമാകുകയായിരുന്നു.

കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചതിനാല്‍ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തി. ഒടുവില്‍ ടീനാമോളെ ഹോസ്പൈസിലേക്ക് മാറ്റിയിരുന്നു.

നാട്ടില്‍ പോയി തന്റെ കുഞ്ഞു മക്കളെയും മാതാപിതാക്കളെയും കാണണം എന്ന അന്ത്യാഭിലാഷം ബാക്കിവച്ചാണ് ടീന യാത്രയായത്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ കുട്ടികളെ എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു ടീനമോളുടെ മരണം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions