യു.കെ.വാര്‍ത്തകള്‍

ജനരോഷം: വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം തുടരാന്‍ സാധ്യത

വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം കുറയ്ക്കാനുള്ള തീരുമാനത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്കു നേരിടേണ്ടിവന്നിരുന്നു. 80 വയസിന് താഴെയുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 200 പൗണ്ട് അല്ലെങ്കില്‍ 80 വയസിന് മുകളിലുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 300 പൗണ്ട് എന്ന തോതിലാണ് പേയ്‌മെന്റ് പ്രതിവര്‍ഷം നല്‍കുന്നത്.

പാര്‍ട്ടിയിലും ധനസഹായം കുറയ്ക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ ആനുകൂല്യം നല്‍കിയിരുന്നു. കഴിഞ്ഞ തവണ 10.3 ദശലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമായി. ഇതുവഴി 1.4 ബില്യണ്‍ സര്‍ക്കാരിന് ലഭിച്ചതായും കണക്കുകള്‍ പറയുന്നു.

പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും സര്‍ക്കാരിന് തിരിച്ചടിയായി മാറ്റം. ലേബര്‍ എംപിമാരും കൗണ്‍സിലര്‍മാരും തന്നെ സര്‍ക്കാര്‍ നയത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇതോടെയാണ് തീരുമാനം മാറ്റാന്‍ ആലോചിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions