നാട്ടുവാര്‍ത്തകള്‍

കുട്ടിയെ പിതാവിന്റെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു; കൊല്ലപ്പെട്ട ദിവസവും പീഡനം

കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസു കാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് പിതാവിന്റെ സഹോദരന്‍. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് വിവരം. ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ഇയാള്‍ കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം. കൊല്ലപ്പെട്ട ദിവസവും പീഡനം ഉണ്ടായതായാണ് വിവരം. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനിരയാക്കിയിരുന്നു. അമ്മ നടത്തിയതിന് സമാനമായ രീതിയിലുള്ള കുറ്റസമ്മതമാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പിതാവിന്റെ സഹോദരനും നടത്തിയത്. ചോദ്യം ചെയ്തപ്പോള്‍ തെറ്റുപറ്റിപ്പോയി എന്നായിരുന്നു ഇയാളുടെ പ്രതികരണമെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ പിതാവിന്റെ സഹോദരനോടൊപ്പം മറ്റ് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇയാള്‍ കുറ്റമേറ്റ സാഹചര്യത്തില്‍ മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു. കുട്ടി പീഡനത്തിന് ഇരയായി എന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ ചോദ്യം ചെയ്തത്. ഇയാള്‍ നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നോ എന്നും അമ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്നെല്ലാമുള്ള വിവരമാണ് ഇനി പുറത്തുവരാനുള്ളത്. വൈദ്യപരിശോധന നടത്തിയതിന് പിന്നാലെ അമ്മയെ ചെങ്ങമ്മനാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് എത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ബന്ധു ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പ്രതിയിലേക്ക് പോലീസ് എങ്ങിനെയാണ് എത്തിയതെന്ന വിവരവും മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോയെന്നുമുള്ള വിവരമാണ് പുറത്തുവരേണ്ടത്.

കൊലപാതകക്കേസില്‍ മൃതദേഹം കിട്ടും മുമ്പ് അമ്മയെ കസ്റ്റഡിയില്‍ എടുത്തു. അമ്മയും സമാനമായ കുറ്റസമ്മതം നടത്തി. അതീവരഹസ്യമായിട്ടുള്ള നടപടികളാണ് കേസില്‍ പോലീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞുള്ള വിവരത്തിലായിരുന്നു പോക്‌സോകേസ് റജിസ്റ്റര്‍ ചെയ്ത് ചെങ്ങമ്മനാട് പോലീസിന് കൈമാറിയത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions