അസോസിയേഷന്‍

സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഞായറാഴ്ച

സാലിസ്ബറി: സാലിസ്ബറിയില്‍ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷന്‍ (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25ന് നടക്കും. റോംസിയിലെ ഹണ്ട്‌സ് ഫാം പ്ലെയിങ് ഫീല്‍ഡില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റ് യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തീപാറുന്ന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹണ്ട്‌സ് ഫാം പ്ലെയിങ് ഫീല്‍ഡിലെ മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.


യുകെയിലെ കരുത്തരായ 8 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസായി 1000 പൌണ്ടും സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ 8 ടീമുകളാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മത്സര രംഗത്തുള്ളത്. ഗ്രൂപ്പ് A യില്‍ KCC Portsmouth, Royal Devon CC, Breamore Dravidian CC Salisbury, SM 24 Fox XI എന്നിവരും ഗ്രൂപ്പ് ബി യില്‍

LGR, Coventry Blues, Swindon CC, Gully Oxford തുടങ്ങിയവരും ആണ് മത്സരിക്കുക.


തുടര്‍ച്ചയായി അഞ്ചാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 10 വീതം ഓവറുകളിലായി രണ്ട് പിച്ചുകളിലായി രാവിലെ 8:00 മണിക്ക് തന്നെ ആരംഭിക്കും. Focus Finsure Limited Insurance and Mortgage Services, Chick Tales (Cafe Diwali), Natural Foods Salisbury തുടങ്ങിയ പ്രമുഖരാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍. മിതമായ നിരക്കില്‍ നാടന്‍ വിഭവങ്ങളോട് കൂടിയ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഭക്ഷണസ്റ്റാള്‍ Turmeric Kitchen Taunton ഒരുക്കുന്നുണ്ട്. നിരവധിപേര്‍ മത്സരം വീക്ഷിക്കാന്‍ എത്തുന്ന ക്രിക്കറ്റ് ക്ലബ്ബില്‍ സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് എംപി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറര്‍ ഷാല്‍മോന്‍ പങ്കേത്ത്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ നിഷാന്ത് സോമന്‍, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ എസ്എംഎ മുന്‍ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.


ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്:

HUNT'S FARM PLAYING FIELD,

TIMSBURY,

SO51 0NG


  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions