യു.കെ.വാര്‍ത്തകള്‍

ഗൊണോറിയ വാക്സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി യുകെ; ഓഗസ്റ്റ് മുതല്‍ വിതരണം

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു പൊന്‍തൂവല്‍ കൂടി. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷന്‍ നല്‍കാന്‍ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇനി ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വല്‍ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിന്‍ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ല്‍ 85,000-ത്തിലധികം കേസുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്.

ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പക്ഷേ ചിലരില്‍ ജനനേന്ദ്രിയ വീക്കം, വേദന എന്നിവ അനുഭവപ്പെടാം. വാക്സിനേഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുകയും ലൈംഗികാരോഗ്യ സേവനങ്ങള്‍ വഴി വാഗ്ദാനം ചെയ്യുകയും ചെയ്യും. വാക്സിന്‍ സ്വീകരിക്കാന്‍ എത്രപേര്‍ മുന്നോട്ട് വരുമെന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട് .

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions