നാട്ടുവാര്‍ത്തകള്‍

ജൂലൈയില്‍ എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസമായി എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. എനര്‍ജി റെഗുേലറ്ററായ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്.

ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും.

മൂന്ന് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. ജൂലൈയില്‍ 1720 പൗണ്ടിലേക്ക് പ്രൈസ് ക്യാപ്പ് താഴുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പ്രൈസ് ക്യാപ്പ് താഴുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ വാര്‍ത്തയാകുമെന്ന് ഓഫ്‌ജെം മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ ടിം ജാര്‍വിസ് പറഞ്ഞു. അന്താരാഷ്ട്ര ഹോള്‍സെയില്‍ ഗ്യാസിന്റെ വില വ്യത്യാസമാണ് ഈ കുറവിന് സഹായിച്ചത്.

നിലവിലെ പ്രൈസ് ക്യാപ്പ് 1849 പൗണ്ടിലാണ്. ഇത് ജൂണ്‍ 30ന് അവസാനിക്കും. ഫിക്‌സഡ് റേറ്റ് ഡീലുകളിലേക്ക് സ്വിച്ച് ചെയ്ത് കുടുംബങ്ങള്‍ക്ക് ലാഭം കൂട്ടാന്‍ കഴിയുമെന്ന് എനര്‍ജി വിദഗ്ധര്‍ ഉപദേശിക്കുന്നു. ഈ വര്‍ഷം സുപ്രധാനമായ തോതില്‍ നിരക്ക് താഴാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions