നാട്ടുവാര്‍ത്തകള്‍

മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചത് അറിഞ്ഞിരുന്നില്ല; കുഞ്ഞിനെ കൊലപ്പെടുത്തിയത് ഒറ്റപ്പെടുത്തലിനുള്ള പ്രതികാരമെന്ന് അമ്മ

കൊച്ചി: കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് പ്രതിയായ മാതാവിന്റെ മൊഴി. ഭര്‍ത്തൃവീട്ടുകാരോടും ഭര്‍ത്താവിനോടുമുള്ള പ്രതികാരം എന്ന നിലയിലാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവും വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തുന്നതിലും കുട്ടികള്‍ പോലും അകന്നു നില്‍ക്കുന്നതിലുമുള്ള പ്രതിഷേധവും അനുഭവിച്ചിരുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികാരമായിട്ടുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നല്‍കിയിട്ടുള്ള മൊഴി.

ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരം മാനസീക പീഡനത്തിന് വിധേയയായിരുന്ന യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസീകപ്രശ്‌നം ഉണ്ടായിരുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതുപോലെ തന്നെ മുമ്പും ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന ഭര്‍ത്തൃവീട്ടുകാരുടെ ആരോപണത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള ഒരു കാര്യമോ അത്തരത്തിലൊരു സൂചനയോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മാതാവിന് ഏതെങ്കിലും തരത്തിലുള്ള മറ്റ് മാനസീകപ്രശ്‌നങ്ങളും ഉള്ളതിന്റെ ലക്ഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാതാവിന്റെ ആത്മവിശ്വാസക്കുറവ് മുതലെടുത്തായിരുന്നു പിതാവിന്റെ സഹോദരന്‍ പിഞ്ചുകുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയതും. ഇവര്‍ കൂട്ടുകുടുംബം പോലെയായിരുന്നു ജീവിച്ചിരുന്നത്. ഒരു വളപ്പിന് കീഴില്‍ രണ്ടുവീടുകളിലായിട്ടായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഈ സാഹചര്യമാണ് ഭര്‍ത്താവിന്റെ അനുജന്‍ മുതലാക്കിയത്. ഏകദേശം ഒന്നര വര്‍ഷത്തോളമായിരുന്നു പിതൃസഹോദരന്‍ കുഞ്ഞിനെ പീഡനത്തിന് വിധേയമാക്കിയിരുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions