യു.കെ.വാര്‍ത്തകള്‍

12 കാരി മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍; കാരണം വിചിത്രം!

കേരളത്തില്‍ പിഞ്ചുമക്കളെ പുഴയിലും കടലിലും എറിഞ്ഞു കൊല്ലുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ യുകെയില്‍ 12 വയസുള്ള മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍. മകളെ കൊല്ലാനുള്ള പ്രേരണയാണ് വിരോധാഭാസം. 12 വയസ്സു മാത്രമുള്ള മകളെ തര്‍ക്കിക്കുന്ന പേരില്‍ കൊലപ്പെടുത്താനായിരുന്നു അമ്മ തീരുമാനിച്ചത്. അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ചെല്യാബിന്‍സ്‌ക് പ്രദേശത്തെ നദിയില്‍ മകളെ മുക്കി കൊല്ലാന്‍ പരിചാരകന് 930 പൗണ്ട് ഓഫറും ചെയ്തു.

അമ്മ തന്നെ കൊല്ലാന്‍ പണം വാഗ്ദാനം ചെയ്തത് കുട്ടി കേട്ടിരുന്നു. തര്‍ക്കിക്കുന്നതു മൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 46 കാരിയായ സ്വെറ്റ്‌ലാന മകളുടെ സ്വഭാവം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് 36 കാരനായ പരിചാരകനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ പുറത്തുകൊണ്ടുപോകണമെന്നും നദിയില്‍ മുക്കി കൊല്ലണമെന്നുമായിരുന്നു നിര്‍ദ്ദേശം. കുട്ടി ഭയന്നാണ് ഇയാള്‍ക്കൊപ്പം പോയത്.

ഏതായാലും മനസാക്ഷിയുള്ള പരിചാരകന്‍ മകളോട് എല്ലാം തുറന്നു പറഞ്ഞു. കുട്ടിയെ സ്വന്തം വീട്ടില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കൊന്നാല്‍ പണം നല്‍കാമെന്ന് അമ്മ വാഗ്ദാനം നല്‍കിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions