യു.കെ.വാര്‍ത്തകള്‍

മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സറില്‍ സൈബര്‍ ആക്രമണം; 300 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക തിരിച്ചടി

മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 300 മില്യണ്‍ പൗണ്ടിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സൈബര്‍ ആക്രമണത്തിന് കാരണമായോ എന്ന ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം ആന്‍ഡ് എസിന് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഹാക്കര്‍മാര്‍ മൂന്നാം കക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തില്‍ കയറിയതെന്ന് എം ആന്‍ഡ് എസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോള്‍ ആരംഭിച്ചെന്ന് വ്യക്തമല്ല. മാസാവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനം മുതല്‍ സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ വെബ് സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വരും ആഴ്ചകളില്‍ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനസ്ഥാപിക്കും. ജൂലൈയ്ക്ക് ശേഷമേ സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനം ലഭ്യമാകൂ.

ആക്രമണം മൂലം ലാഭത്തില്‍ 300 മില്യണ്‍ പൗണ്ടിന്റെ ആഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്താകെ 607000 ത്തിലേറെ ജീവനക്കാരുടെ കമ്പനിയാണ് ടിസിഎസ്. പല പ്രമുഖ കമ്പനികളും ടിസിഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഏറെ നിര്‍ണ്ണായകമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions