സിനിമ

ലിവിങ് ടുഗെതര്‍ സമയത്ത് താന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം അഭയ വലിയ സൈബര്‍ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ലിവിങ് ടുഗെതെര്‍ ആയിരുന്നു.

ഇപ്പോഴിതാ ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്.

പത്ത് വര്‍ഷം മുമ്പ് ലിവിങ് റിലേഷന്‍ഷിപ്പ് നയിച്ചപ്പോള്‍ ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. ഞാനും എല്ലാവരെയും പോലെ ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താന്‍ ലിവിങ് ടുഗെതറാണെന്ന് അവര്‍ പറയുമ്പോള്‍ പത്ത് വര്‍ഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ലിവിങ് ടുഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാന്‍ ചെയ്തുവെന്നതില്‍ ഞാന്‍ വളരെ പ്രൗഡാണ്. ഞാന്‍ ഒരു തുടക്കക്കാരിയായല്ലോ എന്നാണ് അഭയ ഹിരണ്‍മയി പറഞ്ഞത്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions