സിനിമ

ഷോ കൗണ്ടില്‍ മുരുകനെ തൂക്കി ഷണ്‍മുഖം!

മലയാള സിനിമ കണ്ട എക്കാലത്തെയും ഹിറ്റായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം 'തുടരും'. ഇപ്പോഴിതാ ഷോ കൗണ്ടില്‍ 'പുലിമുരുക'നെ പിന്നിലാക്കിയിരിക്കുകയാണ് ചിത്രം. 41000 ഷോ കൗണ്ട് എന്ന പുലിമുരുകന്റെ റെക്കോഡാണ് 45000 ഷോ കൗണ്ടിലൂടെ തുടരും മറികടന്നിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തോളം ഇളക്കം സംഭവിക്കാത്ത ഷോ കൗണ്ട് ആയിരുന്നു പുലിമുരുകന്റേത്. ഇതാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം പിന്നിലാക്കിയത്.

ഏപ്രില്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തിയതും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, തോമസ് മാത്യു, ആര്‍ഷ ചാന്ദ്‌നി, അമൃതവര്‍ഷിണി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

'തൊടരും' എന്ന പേരില്‍ സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പെര്‍ഫോമന്‍സിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions