യു.കെ.വാര്‍ത്തകള്‍

ടീനയുടെ പൊതുദര്‍ശനം മെയ് 28ന് സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍


കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച ടീനയുടെ പൊതുദര്‍ശനം മെയ് 28 ബുധനാഴ്ച സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍. ടീന താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസാനമായി ഒരു നോക്കുകാണാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതുദര്‍ശനത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9:30 മുതല്‍ 12:30 വരെ ടീനക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കുന്നു.

ദേവാലയത്തിന്റെ വിലാസം

St Joseph's Church, Burslem, ST6 4BB

ഫ്യൂണറല്‍ ഡയറക്ടറേറ്റ് ഏറ്റെടുത്ത ടീനയുടെ മൃതദേഹം മരണ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍നിന്നും ലഭിക്കുന്നതനുസരിച്ച് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിക്കും.

2023 ഒക്ടോബറിലാണ് ടീന ആദ്യമായി യുകെയിലേക്ക് വരുന്നത്. നാട്ടില്‍ പത്തുകൊല്ലത്തോളം കാരിത്താസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. ഇടത്തരം കുടുംബത്തില്‍ പെട്ടവരായിരുന്നു ടീനയും സെല്‍ജോയും. ടീന വന്ന് ഒരുമാസത്തിനകം തന്നെ കുടുംബത്തേയും കൊണ്ടുവന്നിരുന്നു. എട്ടും നാലും പ്രായമുള്ളവരായിരുന്നു മക്കള്‍. തൊട്ടടുത്ത വര്‍ഷം 2024 ഏപ്രിലിലാണ് സെക്കന്റ് സ്റ്റേജ് കാന്‍സര്‍ ടീനയില്‍ കണ്ടെത്തുന്നത്. പിന്നീട് ചികിത്സയ്ക്ക് നാട്ടിലേക്ക് പോവുകയും കാരിത്താസിലായിരുന്നു ഒന്‍പതു മാസത്തോളം നീണ്ട ചികിത്സ നടത്തിയത്. ശേഷം 2025 ജനുവരിയിലാണ് വീണ്ടും യുകെയിലേക്ക് എത്തിയത്.

എന്നാല്‍ രണ്ടാം വരവില്‍ രണ്ടാഴ്ച മാത്രമാണ് ടീനയ്ക്ക് ജോലി ചെയ്യാന്‍ സാധിച്ചത്. കലശലായ തലവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് പോവുകയും നേരത്തെയുണ്ടായിരുന്ന കാന്‍സറിന്റെ തുടര്‍ച്ച പിന്നെയും ബ്രെയിനില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ കഴിയുന്നതും ശ്രമിച്ചെങ്കിലും ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ നല്‍കാത്തതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ച് ന്യൂറോ സര്‍ജന്റെ നേതൃത്വത്തില്‍ സര്‍ജറി അടക്കം ചെയ്തിരുന്നു. അതിനു ശേഷം കുഴപ്പമൊന്നുണ്ടായിരുന്നില്ല. വീട്ടിലേക്ക് തിരിച്ചുവരികയാണെന്ന പ്രതീക്ഷയില്‍ ഇരിക്കവേയാണ് വീണ്ടും തലവേദന കൂടുകയും പരിശോധനകള്‍ വീണ്ടും നടത്തുകയും ചെയ്തത്. അപ്പോഴാണ് പൂര്‍വ്വാധികം ശക്തിയോടെ കാന്‍സര്‍ വീണ്ടും തിരിച്ചുവന്നുവെന്ന് കണ്ടെത്തിയത്.

റേഡിയോ തെറാപ്പി അടക്കം ചെയ്തു നോക്കിയെങ്കിലും തിരിച്ചെത്തിക്കുവാന്‍ സാധിച്ചില്ല. പിന്നീട് രണ്ടാഴ്ച മുമ്പ് പാലിയേറ്റീവ് കെയറിലേക്കും ഹോസ്‌പൈസിലേക്കുമൊക്കെയായി മാറ്റുകയായിരുന്നു. അവിടെയും വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയായിരുന്നു ടീന കടന്നുപോയത്. മക്കളേയും മാതാപിതാക്കളേയും ഒക്കെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചായിരുന്നു ടീന മരണത്തിലേക്ക് പോയത്. എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ടീനമോളുടെ മരണം സംഭവിച്ചത്.

മക്കളെ കാണണമെന്ന അന്ത്യാഭിലാഷം ബാക്കിവച്ചാണ് ടീന യാത്രയായത് എന്നത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിച്ചിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions