നാട്ടുവാര്‍ത്തകള്‍

ബംഗളൂരു-ലണ്ടന്‍ വിമാനം അബുദാബിവരെ പോയശേഷം തിരിച്ചിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാര്‍മൂലം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങിവന്നു. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പര്‍ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങിയെന്നും സാങ്കേതികപ്രശ്‌നം മുന്‍നിര്‍ത്തി മുന്‍കരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് പറഞ്ഞു.

വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം. സമീപത്തുള്ള ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്താവളം ബുധനാഴ്ച അടച്ചിട്ടിരുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ് തുറന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions