യു.കെ.വാര്‍ത്തകള്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മകളുടെ ഒപ്പം താമസിക്കാനെത്തിയ പിതാവ് മരണമടഞ്ഞു

യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എറണാകുളം പാറക്കടവ് സ്വദേശി മരണമടഞ്ഞു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉള്ള മകളുടെ ഒപ്പം താമസിക്കാന്‍ എത്തിയ എറണാകുളം പാറക്കടവ് സ്വദേശി മോഹന്‍(65) ആണ് അന്തരിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചീഡിലില്‍ താമസിക്കുന്ന രമ്യയുടെ പിതാവാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം യുകെയില്‍ എത്തിച്ചേര്‍ന്നത്.

അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത മക്കളെയും കൊച്ചു മക്കളെയും കാണുവാനായി മോഹനന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ മാസമാണ് യുകെയില്‍ എത്തിയത്. രമ്യയ്ക്കും കുടുംബത്തിനും പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions