യു.കെ.വാര്‍ത്തകള്‍

ശമ്പള ഓഫറിന്റെ പേരില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരപാതയില്‍

എന്‍എച്ച്എസ് ശമ്പളവര്‍ധനവിന്റെ പേരില്‍ അഗ്നിപരീക്ഷ നേരിട്ട് ലേബര്‍ ഗവണ്‍മെന്റ്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് എതിരെ ജനവികാരം തിരിച്ചുവിടാന്‍ യൂണിയനുകളുടെ സമരങ്ങളെ ഉപയോഗിച്ച് അധികാരത്തിലെത്തിയ ശേഷം ഇവരെ തൃപ്തിപ്പെടുത്താന്‍ ലേബറിന് സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം മറ്റ് യൂണിയനുകള്‍ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി സമരം അവസാനിപ്പിച്ചപ്പോഴും ലേബര്‍ അനുകൂലമായി തെരഞ്ഞെടുപ്പ് ദിവസം പോലും സമരം ചെയ്തവരാണ് റസിഡന്റ് ഡോക്ടര്‍മാര്‍. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധന ഓഫറില്‍ തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ സമരത്തിന് അനുകൂലമായി അംഗങ്ങള്‍ക്കിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാനായി ബാലറ്റിംഗ് നടത്തുകയാണ്.

ആറ് മാസമെങ്കിലും സമരം നടത്താന്‍ അനുകൂലമായ പിന്തുണ വേണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നഴ്‌സുമാരും, അധ്യാപകരും, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാരും സമരപാതയില്‍ വരുമെന്ന ആശങ്കയും ഇതോടെ ശക്തമായി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 28.9 ശതമാനം ശമ്പള കുതിപ്പ് ലഭിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇടയുന്നത്. 2022 മുതല്‍ 11 തവണയാണ് ഇവര്‍ സമരം നടത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷം കുതിച്ചുയര്‍ന്ന കാത്തിരിപ്പ് പട്ടിക കൂടുതല്‍ വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സുപ്രധാന സംഭാവനയാണ് നല്‍കിയത്. 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ ഇതിന്റെ ഭാഗമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രത്യുപകാരമായി 22.3 ശതമാനം ശമ്പളവര്‍ധന ഓഫര്‍ ചെയ്ത ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് ആവര്‍ത്തിക്കുമെന്ന് അപ്പോള്‍ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇപ്പോള്‍ കേവലം 4 ശതമാനം വര്‍ധന ഓഫര്‍ നല്‍കിയ നടപടിയാണ് ഇവര്‍ തള്ളിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions