യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വന്‍ നിക്ഷേപവുമായി കെ എഫ് സി; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

യുകെയിലും അയര്‍ലന്‍ഡിലും1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ കെ എഫ് സി. ബ്രിട്ടനില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കെ എഫ് സി യുകെയിലെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200 ലധികം റസ്റ്റോറന്റുകള്‍ നവീകരിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കമ്പനി വിപുലീകരണ, നവീകരണ പദ്ധതിയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിലും വിതരണ ശൃംഖലയിലുമായി 7,000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറഞ്ഞു.

യുകെ ഫ്രൈഡ് ചിക്കന്‍ വിപണി പ്രതിവര്‍ഷം 3.1 ബില്യണ്‍ പൗണ്ട് മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്‌സ്റ്റോപ്പ്, ഡേവ്‌സ് ഹോട്ട് ചിക്കന്‍, സ്ലിം ചിക്കന്‍സ് എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ പുതിയ കമ്പനികള്‍ ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെ‌എഫ്‌സിയും അതിന്റെ 27 ഫ്രാഞ്ചൈസി പങ്കാളികളും യുകെയിലും അയര്‍ലന്‍ഡിലും മൊത്തം 33,500 പേര്‍ക്കാണ് ജോലി നല്‍കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions