യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂള്‍ സംഭവം: പരുക്കേറ്റത് കുട്ടികളടക്കം 65 പേര്‍ക്ക്; പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു

ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി അറസ്റ്റിലായ 53-കാരനെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തി. വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററിലുണ്ടായ വന്‍ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു.

അക്രമത്തില്‍ പരുക്കേറ്റ 50 പേരെയെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണ്. എന്നിരുന്നാലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്യുന്നുവെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു.

ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് പറഞ്ഞു. ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ സംഭവസ്ഥലത്തെത്തി. അതേസമയം മറ്റൊരു സൗത്ത്‌പോര്‍ട്ട് കലാപത്തിന് സമാനമായ അന്തരീക്ഷം രൂപപ്പെടുന്നതിന് മുന്‍പ് പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട മേഴ്‌സിസൈഡ് പോലീസ് നടപടി ഇപ്പോള്‍ പ്രശംസ നേടുകയാണ്.

സൗത്ത്‌പോര്‍ട്ട് കൊലപാതകത്തിന് പിന്നാലെ കലാപങ്ങള്‍ രൂപമെടുക്കാന്‍ വഴിയൊരുക്കിയത് വ്യക്തമായ വിവരങ്ങള്‍ക്ക് പകരം അഭ്യൂഹങ്ങള്‍ പരന്നത് മൂലമായിരുന്നു. ഇവിടെ കാര്‍ ഇടിച്ചുകയറ്റിയ പ്രതിയുടെ വംശവും, പേരും ഉള്‍പ്പെടെ അതിവേഗം പുറത്തുവിട്ട് പോലീസ് അഭ്യൂഹങ്ങള്‍ പരക്കാതെ തടഞ്ഞു.

ക്ലബിന്റെ ആരാധകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അനുശോചനം അറിയിച്ച ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ഡിജിക് പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും പ്രതികരിച്ചു.

  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
  • കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
  • മാഞ്ചസ്റ്റര്‍ സ്കൂളില്‍ കത്തികുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്
  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions