യു.കെ.വാര്‍ത്തകള്‍

ടീനമോള്‍ക്ക് കണ്ണീരോടെ വിട നല്‍കി സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി സമൂഹം

പ്രതീക്ഷകളോടൈ യുകെയിലെത്തി ആകസ്മികമായി മരണമടഞ്ഞ ടീന മോള്‍ സക്കറിയ(37)യ്ക്ക് യുകെ മലയാളി സമൂഹം കണ്ണീരോടെ വിടയേകി.

ബര്‍സലേം സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടത്തുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടന്ന ചടങ്ങില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍ ടീനമോള്‍ക്ക് യാത്രാമൊഴിയേകി.

ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും അര്‍പ്പിച്ചു.


ഒന്നര വര്‍ഷം മുമ്പാണ് ടീനാമോള്‍ ഭര്‍ത്താവും രണ്ടു മക്കളുമായി യുകെയിലെത്തിയത്. ഇതിനിടെ സ്തനാര്‍ബുദം തിരിച്ചറിയുകയായിരുന്നു. ജീവന്‍ തിരിച്ചുപിടിക്കാന്‍ പരമാവധി ശ്രമിച്ചു. ചികിത്സയിലുടനീളം സ്റ്റോക്ക് ഓണ്‍ ട്രന്റിലെ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഉണ്ടായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റോക്ക് ഓണ്‍ ട്രന്‍ഡില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ടീന. സംസ്‌കാരം നാട്ടില്‍ വച്ച് നടത്തും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions