യു.കെ.വാര്‍ത്തകള്‍

വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല കരിയര്‍ സപ്പോര്‍ട്ട്

ജോബ്‌സെന്റര്‍ പറയുന്നത് പോലെ കിട്ടിയ ജോലിക്ക് കയറണമെന്ന നിബന്ധന ഒഴിവാക്കി എംപ്ലോയ്‌മെന്റ് മന്ത്രി. ലഭ്യമായ ജോലികളില്‍ പ്രവേശിക്കാന്‍ ഇനി ജോബ്‌സെന്ററുകള്‍ നിര്‍ബന്ധിക്കില്ലെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല, വ്യക്തഗത കരിയര്‍ സപ്പോര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.

കണ്‍സര്‍വേറ്റീവ് നയങ്ങള്‍ പ്രകാരമാണ് കുറഞ്ഞ വരുമാനത്തിലും, സുരക്ഷിതമല്ലാത്ത ജോലികളില്‍ കയറണമെന്ന നിബന്ധന നിലനിന്നിരുന്നത്. ഇത് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച ആലിസണ്‍ മക്ഗവേണ്‍ ആളുകള്‍ക്ക് മികച്ച കരിയര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലാകും ഇനി ജോബ്‌സെന്ററുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി.

എന്നാല്‍ വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കിയതോടെ എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് മെച്ചപ്പെടുത്താനുള്ള പ്രധാന ദൗത്യമാണ് മക്ഗവേണ്‍ നേരിടുന്നത്. ജോബ് കോച്ചുമാരുടെ തൊഴില്‍ഭാരം കുറയ്ക്കാന്‍ എഐ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറയുന്നു. ഇതുവഴി സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്ക് മാനുഷികമായ പിന്തുണ ഉറപ്പാക്കാന്‍ ഇവര്‍ക്ക് സമയം കിട്ടുമെന്ന് മക്ഗവേണ്‍ വ്യക്തമാക്കി.

അതേസമയം ലേബര്‍ എംപിമാര്‍ പോലും വെല്‍ഫെയര്‍ കട്ടുകളെ എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ എംപിമാര്‍ മറിച്ച് കുത്തുമെന്ന് നം.10 ഭയപ്പെടുന്നുണ്ട്. സംഗതി പ്രശ്‌നമാണെങ്കിലും നിരവധി ചെറുപ്പക്കാര്‍ ജോലിക്ക് പുറത്ത് നില്‍ക്കുന്ന ആശങ്കാജനകമാണെന്ന് മക്ഗവേണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വെട്ടിക്കുറവുകള്‍ കൂടുതല്‍ പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പങ്കുവെച്ചിട്ടുള്ളത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions