സിനിമ

'യാത്രയുടെ അവസാനം സത്യം വിജയിക്കും'; ഡി ജി പിക്കും എ‌‌ഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

നീതി തേടി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീതി തേടി ബഹുമാനപ്പെട്ട ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഔദ്യോഗിക പരാതി സമര്‍പ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം സത്യം വിജയിക്കും എന്നാണ് താരം ഫേസ്‌ബുക്കില്‍ കുറിച്ചത്.

നേരത്തെ തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ പി ആര്‍ ഒ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍.

നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. നടന്‍ വധഭീഷണി മുഴക്കിയെന്നും കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ താന്‍ വിപിനെ തല്ലിയിട്ടില്ലെന്നും കണ്ണട പൊട്ടിച്ചെന്ന് പറയുന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന് പോലീസും പറഞ്ഞിരുന്നു.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions