യു.കെ.വാര്‍ത്തകള്‍

ഗ്യാസ് ചോര്‍ച്ച പരിഹരിച്ചില്ല; മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് പിഴ

ഗ്യാസ് ചോര്‍ച്ചകള്‍ പരിഹരിക്കുന്നതിന് കാലതാമസം വരുത്തിയ മൂന്ന് ഗ്യാസ് കമ്പനികള്‍ക്ക് എനര്‍ജി വാച്ച് ഡോഗ് ഓഫ് ജെം പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയില്‍ മൂന്നു കമ്പനികളും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കേഡന്റ് ഗ്യാസ്, സ്കോട്ട്ലന്‍ഡ് ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സ്കോട്ട്ലന്‍ഡ്), സതേണ്‍ ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സതേണ്‍) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാതകചോര്‍ച്ച പരിഹരിക്കുന്നതില്‍ ഈ കമ്പനികള്‍ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഗുരുതരമായ അപകടസാധ്യതയ്ക്ക് കാരണമായതായി ഓഫ് ജെം പറഞ്ഞു.

ഗ്യാസ് ചോര്‍ച്ചയെ കുറിച്ച് വേഗത്തില്‍ അന്വേഷിച്ചില്ലെങ്കില്‍ വീടുകള്‍ക്കും ബിസിനസുകള്‍ക്കും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണെന്നും അതിനാല്‍ തന്നെ ഈ കമ്പനികള്‍ പ്രശ്നത്തിന്റെ ഗൗരവം ഏറ്റെടുത്തിട്ടുണ്ടെന്നും ഓഫ്‌ ജെമിന്റെ മാര്‍ക്കറ്റ് ഓവര്‍സിറ്റി ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കാതറിന്‍ സ്കോട്ട് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മൂന്ന് കമ്പനികളും അവരുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തണമെന്ന് കാതറിന്‍ സ്കോട് പറഞ്ഞു. നിയമങ്ങള്‍ പാലിക്കുന്നത് ഗൗരവമായി കാണണമെന്നും കമ്പനികള്‍ അവരുടെ ബാധ്യതകള്‍ നിറവേറ്റുവാന്‍ പരാജയപ്പെടുകയാണെങ്കില്‍ വീണ്ടൂം നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
  • കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
  • മാഞ്ചസ്റ്റര്‍ സ്കൂളില്‍ കത്തികുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്
  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions