യു.കെ.വാര്‍ത്തകള്‍

വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം: വന്‍ ഡിസ്‌കൗണ്ടില്‍ ഉത്പന്നം വിറ്റഴിച്ച് ഷോപ്പുകള്‍

യുകെയില്‍ വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കാന്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഷോപ്പുകള്‍. മണിക്കൂറുകള്‍ മാത്രം നിരോധനത്തിന് ബാക്കിനില്‍ക്കവെയാണ് ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമം.

ജൂണ്‍ 1 മുതലാണ് ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ ബിസിനസ്സുകള്‍ സിംഗിള്‍ ഉപയോഗത്തിനുള്ള വേപ്പുകളുടെ വില്‍പ്പനയും, വിതരണവും നടത്തുന്നത് നിയമവിരുദ്ധമായി മാറും. ഓണ്‍ലൈന്‍ വില്‍പ്പനയും ഇതോടെ നിര്‍ത്തലാക്കപ്പെടും. നിക്കോട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വേപ്പുകളും നിരോധനത്തില്‍ പെടും.

ഇത്തരം ഉത്പന്നങ്ങള്‍ അനധികൃതമായി കൈയില്‍ വെച്ചാല്‍ പിഴ 400 പൗണ്ടായിരുന്നത് 600 പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്ന് വേസ്റ്റ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യൂപ്‌മെന്റ് വ്യക്തമാക്കി. നിരോധനത്തിന് ശേഷവും റീഫില്‍ ചെയ്യാവുന്ന വേപ്പുകള്‍ ലഭ്യമായിരിക്കും.

എന്നിരുന്നാലും സിംഗിള്‍ യൂസ് വേപ്പുകള്‍ വാങ്ങിക്കൂട്ടുകയാണ് ആളുകള്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പരമാവധി വാങ്ങിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് ഷോപ്പ് ജീവനക്കാര്‍ വ്യക്തമാക്കുന്നു.

2024 മുതല്‍ 2025 വരെ കാലയളവില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനം പേര്‍ ഇ സിഗററ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് നിരോധനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. 2023-ല്‍ വലിച്ചെറിഞ്ഞ 5 മില്ല്യണ്‍ സിംഗിള്‍ യൂസ് വേപ്പുകളാണ് കണ്ടെടുത്തത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions