യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് എയര്‍വേസ് ബിസിനസ് ക്ലാസില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം

യുഎസില്‍ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം. 30,000 അടി മുകളില്‍ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലെറ്റിലാണ് കാബിന്‍ ക്രൂ ജീവനക്കാരന്‍ വസ്ത്രങ്ങളില്ലാതെ നൃത്തം ചെയ്തത്.

മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടമായതോടെയാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് സംശയിക്കുന്നത്. വിമാനത്തില്‍ ഭക്ഷണം സേര്‍വ് ചെയ്യേണ്ട സമയത്തായിരുന്നു ഈ കൈവിട്ട പരിപാടി.

യുഎസില്‍ നിന്നും പറക്കുന്ന വിമാനത്തില്‍ ഭക്ഷണം കൊടുക്കാനുള്ള സമയത്ത് കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെയാണ് മറ്റ് ജീവനക്കാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഹീത്രൂവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

എന്നാല്‍ അന്വേഷണത്തില്‍ ക്ലബ് വേള്‍ഡ് ക്യാബിനിലെ ടോയ്‌ലറ്റില്‍ നഗ്നനായി നൃത്തം ചവിട്ടുന്ന സഹജീവനക്കാരനെ കണ്ട് മറ്റ് ജീവനക്കാര്‍ ഞെട്ടി. ഫസ്റ്റ് ക്ലാസ് ജീവനക്കാര്‍ക്കായി വെച്ചിട്ടുള്ള പൈജാമ അണിയിച്ച് ഫസ്റ്റ് ക്ലാസ് ക്യാബിനിലെ ലക്ഷ്വറി സീറ്റില്‍ ഇയാളെ ബക്കിള്‍ ചെയ്ത് ഇരുത്തിയാണ് പത്തര മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions